കമ്പനി ഏതായാലും ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപ ന്യായവിലയെന്ന കേരള സർക്കാർ ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെടുന്നതായി പരാതി. തണുപ്പിച്ചതാണെങ്കിലും അല്ലെങ്കിലും ഒരേ വില ഈടാക്കണമെന്നിരിക്കേ തണുപ്പിച്ചതിന്റെ പേരിൽ 15 രൂപ വാങ്ങുന്നതും പതിവ് കാഴ്ചയാണ്.
വേനൽക്കാലം വന്നതോട് കൂടി എം ആർ പി 20 രൂപ പ്രിന്റ് ചെയ്ത കുപ്പിവെള്ളം തമിഴ്നാട് കമ്പനിയുടെ പേരിൽ അതിർത്തി പ്രദേശങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നുമുണ്ട്. ഇത്തരം പകൽ കൊള്ളയ്ക്കെതിരെ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
13 രൂപയിൽ കൂടുതൽ വില ഈടാക്കിയാൽ 5000 രൂപയാണ് പിഴ. അത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് താലൂക്ക് ലീഗൽ മെട്രോളജി, ജില്ലാ ലീഗൽ മെട്രോളജി, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകാവുന്നതാണ്.