തിരുവനന്തപുരം: നടൻ ബൈജുവിനൊപ്പം നിൽക്കുന്ന മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന തരത്തിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകി. രാഷ്ട്രീയ താത്പര്യമാണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെന്ന് മന്ത്രി പരാതിയിൽ പറയുന്നു.
പരാതി നൽകിയ വിവരം മന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.