രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വില വര്‍ധന ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി വന്‍ തുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവാക്കുന്നത്. ഇത്തരമൊരു സമയത്ത് ക്ഷേമ പദ്ധതികള്ക്കായി പണം സമാഹരിക്കുകയാണ് ഇന്ധന വില വര്‍ധനയിലൂടെ തങ്ങള്‍ ചെയ്യുന്നത്.
വാക്സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാമാരിക്കെതിരെ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണൈന്ന് പ്രധാന്‍ പറഞ്ഞു. വാക്സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.
വില വര്‍ധനയെക്കുറിച്ച് പരാതി പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാത്തതെന്താണ്? രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കാളിത്വമുള്ള മഹാരാഷ്ട്രയും നികുതി കുറയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.