തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത. അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വിധി പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം എടുക്കാം.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായണ് നിയമിച്ചത്. ഇതിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന് വിധിയിൽ പറയുന്നു. ബന്ധു നിയമനത്തിനെതിരെ തവനൂർ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ് ലോകായുക്തക്ക് പരാതി നൽകിയത്.