ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news