ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റേയും ശിശുക്ഷേമ സമിതിയുടേയും വിവിധ പരിപാടികളിൽ മന്ത്രി വീണാജോർജ് സംബന്ധിച്ചു. വേദികളിൽ കുഞ്ഞുങ്ങൾ തന്നെ മുന്നോട്ടുവച്ച ഒരു ആശയം നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു.
അവരെ പൊതുസമൂഹം കേൾക്കണം എന്നുള്ളതായിരുന്നു കുഞ്ഞുങ്ങളുടെ ആവശ്യം. ശിശുക്ഷേമ സമിതിയുടെ വേദിയിൽ തിരുവനന്തപുരത്ത സ്കൂൾ വിദ്യാർത്ഥിയായ നന്മയാണ് പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. ഇത് നടപ്പിലാക്കാൻ തീരുമാനിച്ചെന്നും രണ്ടാഴ്ചയിൽ ഒരിക്കൽ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്തുമെന്നും അവർക്ക് പറയാനുള്ളത് കേൾക്കുമെന്നും,അവർ പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പരിപാടിയിൽ ഉജ്ജ്വല ബാല്യം പുരസ്കാരം വിതരണം ചെയ്തു.