മന്ത്രി വി എസ് സുനിൽ കുമാറിന് രണ്ടാമതും കൊറോണ, മകനും രോഗബാധ

തൃശൂർ : കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന് രണ്ടാമതും കൊറോണ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി മന്ത്രിയെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

മന്ത്രിയുടെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്.എട്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് സുനിൽ കുമാറിന് കൊറോണ പോസിറ്റീവ് ആകുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലും അദ്ദേഹത്തിന്‌ രോഗം ബാധിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. രോഗം ഭേദമായ മന്ത്രിയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.

spot_img

Related Articles

Latest news