തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വൈകിട്ട് 3:30-നാണ് യോഗം നടക്കുക.
80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുസ്ലീം സംഘടനകളും, നിലപാടറിയിച്ച് വിവിധ ക്രൈസ്തവസംഘടനകളും രംഗത്തെത്തിയിരുന്നു.
ഇടതുമുന്നണിയിലും ഇക്കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി എടുത്ത നിലപാട്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ച.