ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്, ആലുവ സ്വദേശി വിഎം അൻവർ സാദത്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്.

ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80 ശതമാനം മുസ്ലിമുകൾക്കും, 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

വിധിക്കെതിരെ സംസ്ഥാന സർക്കാർ, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്, എംഎസ്എം സംസ്ഥാന സമിതി എന്നിവർ സമർപ്പിച്ച അപ്പീലുകൾ കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രിംകോടതി തയാറായിരുന്നില്ല.

spot_img

Related Articles

Latest news