കണ്ണൂര്‍: സിറ്റി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനേയും മൂന്നാറിലെ ഒരു റിസോര്‍ടില്‍ വച്ച് കണ്ടെത്തി. കൂത്തുപറമ്പിനടുത്തുള്ള 23 ക്കാരിയാണ് ഏപ്രില്‍ 23ന് ഒന്നരവയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്.
സ്വന്തം വീട്ടില്‍ നിന്നും കണ്ണൂരുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതിന് ശേഷം ഇവരെ കാണാതാവുകയും തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരി നല്കിയ പരാതിയില്‍ പൊലീസ് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.