‘മിത്ര 181′ – പദ്ധതിക്ക് ജനപിന്തുണയേറുന്നു.

രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി 2017ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ മിത്ര 181 പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണയാണ് ഏറുകയാണ്.

24 മണിക്കൂറും സൗജന്യ സേവനം ലഭ്യമാകുന്ന ടോള്‍ ഫ്രീ നമ്പരായ 181ല്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏത് സമയത്തും വിളക്കാം. പദ്ധതിയിലൂടെ ഇതിനോടകം ഒട്ടനവധി പേർക്ക് സഹായം ലഭിച്ചു.

പോലീസുമായി ബന്ധപ്പെട്ട സഹായം, പ്രധാന ആശുപത്രികള്‍, ആമ്പുലന്‍സ് സര്‍വ്വീസുകള്‍, തുടങ്ങിയ സേവനം ഏറ്റവും വേഗത്തില്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് മിത്ര 181 പ്രവർത്തിക്കുന്നത്.

ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്ത്രീകളുടെ പരാതികളും മറ്റാവശ്യങ്ങൾക്കായുള്ള കോളുകളും സ്വീകരിക്കുന്നു. വനിതാശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് മിത്ര 181ന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് മിത്ര കൈകാര്യം ചെയ്യുന്നത്.

ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള പീഡനം, സ്ത്രീകളെ കാണാതാകൽ, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ആമ്പുലന്‍സ് സഹായം ഉള്‍പ്പെടെ. അടിയന്തിര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181ലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവരങ്ങളും, സേവനങ്ങളും ലഭ്യമാകുന്നു.

ഫോണില്‍ ലഭിക്കുന്ന വിവരം അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയും അടിയന്തിര ഇടപെടൽ ലഭ്യമാക്കുകയും ചെയ്യുന്നു. സംശയങ്ങള്‍ ദുരീകരിക്കാനും, നിര്‍ദ്ദേശങ്ങള്‍ തേടാനും മാനസിക സമ്മര്‍ദ്ദത്തിനായുള്ള കൗണ്‍സിലിങ്ങും 181ലൂടെ നല്‍കുന്നു.

രാത്രിയില്‍ ഒറ്റപ്പെടുകയാണെങ്കില്‍ സഹായത്തിനും വിളിക്കാം. അടിയന്തിരമായി രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മറ്റാരും സഹായത്തിനില്ലെങ്കിൽ 181ൽ വിളിക്കാം.

പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസ് ആ കേസില്‍ എന്ത് നടപടിയെടുത്തുവെന്നും പരാതിക്കാര്‍ക്ക് നീതി ലഭിച്ചോ എന്നും മിത്ര ഉറപ്പുവരുത്തുന്നു. ഏത് ആവശ്യമായാലും അവ പൂര്‍ത്തിയാകുന്നത് വരെ മിത്ര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയമാകുന്നു.

spot_img

Related Articles

Latest news