മീ ടൂ : എം ജെ അക്‌ബറിന്റെ മാനനഷ്ടക്കേസ്സിൽ വിധി ഫെബ്രുവരി 17 ന്

ന്യൂഡൽഹി : 2017 ലെ പ്രമാദമായ “മീ ടൂ ” കാമ്പയിനിന്റെ ഭാഗമായി മുൻ സഹ പ്രവർത്തക എഴുതിയ ഒരു ലേഖനത്തിനെ പശ്ചാത്തലത്തിൽ കുറ്റാരോപിതനായ എം ജെ അക്‌ബർ മനനഷ്ടകേസ് ഫയൽ ചെയ്തിരുന്നു. 2018 ഫെബ്രുവരിയിലാണ് പരാതിയുമായി അദ്ദേഹം കോടതിയെ സമീപ്പിക്കുന്നത്.

ഇതേ തുടർന്നു ഏകദേശം 20 ഓളം പേര് സമാനമായ രീതിയിൽ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിക്കുന്നത്. അന്ന് കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് ജേര്ണലിസ്റ് സംഘടനായ എഡിറ്റർസ് ഗിൽഡിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോടതിക്ക് പുറത്തു പരിഹാരം കാണാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല . രണ്ടു വർഷത്തോളം നീണ്ട നിയമ പോരാട്ടം ഇന്ന് വിധി പറയാനിരിക്കെ സാങ്കേതിക കാരണങ്ങളാൽ 17ആം തീയതിയിലേക്കു മാറ്റിയിരിക്കുകയാണ്.

spot_img

Related Articles

Latest news