അന്തരിച്ച മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കും. ഇതിനെതിരെ മകള്‍ ആശ ലോറൻസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.ഇവരുടെ ഹർജി കോടതി തള്ളിയത് ലോറൻസ് തൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ട് ആളുകളോട് പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ്.
അദ്ദേഹത്തിൻ്റെ മകളായ ആശാ ലോറൻസ് ആവശ്യപ്പെട്ടത് മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കണമെന്നാണ്. ലോറൻസ് നിര്യാതനായത് കഴിഞ്ഞ മാസം 21നായിരുന്നു.