ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടാക്രമണം; പത്തുവയസുകാരി കൊല്ലപ്പെട്ടു

ചെന്നൈ: ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം നടത്തിയെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ആറംഗ കുടുംബത്തെ നാട്ടുകാര്‍ ഓടിച്ചിട്ട് ആക്രമിച്ചു.

ആള്‍ക്കൂട്ട മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി മരിച്ചു. ആള്‍ക്കൂട്ടം കുടുംബത്തെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

നവംബര്‍ 14ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരില്‍ റോഡിന് സമീപത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയില്‍ കണ്ടപ്പോള്‍ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാര്‍ പിന്തുടരാന്‍ തുടങ്ങി. കുറച്ചുദൂരമെത്തിയപ്പോള്‍ വാഹനം വളഞ്ഞ നാട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പത്തുവയസുകാരി പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ അമ്മ പുഷ്പ ഗണേഷ് നഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news