മുക്കം:കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മൊബൈൽ ഹെൽത്ത് യൂണിറ്റിൻ്റെ സേവനം ആരംഭിച്ചു. ഒരു വാഹനത്തിൽ ഒരു സ്റ്റാഫ് നഴ്സ്’.ഫാർമസിസ്റ്റ് ഉൾപ്പടെയുള്ളവരുടെ സേവനവും ആവശ്യമായ മരുന്നുകളും മൊബൈൽ ഹെൽത്ത് യൂണിറ്റിൽ ലഭ്യമാവുo. ഇതോട് കൂടി പ്രയാസം അനുഭവിക്കുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമാവും.
കോവിഡ് പോസറ്റീവ് രോഗികൾക്ക് അവരുടെ വീട്ടിൽ ചെന്ന് മരുന്ന് നൽകുവാനും മറ്റ് നിർദേ ശ ങ്ങൾ നൽകാനുo സാധിക്കും
പദ്ധതിയുടെ ഉൽഘാടനംഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് .പ്രസിഡൻ്റ് വി.പി സ്മിത, നിർവ്വഹിച്ചു മെഡിക്കൽ ഓഫീസർ സജ്ന, സെക്രട്ടറി പി രാജീവ്, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശാന്താദേവി മുത്തേടത്ത് ‘ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര , എന്നിവർ സംബന്ധിച്ചു.