കുവൈത്ത് സിറ്റി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയ്ക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാരെ പിടികൂടുന്നതിനായി വിപുലമായ നടപടികൾ അധികൃതർ ആരംഭിച്ചു പട്രോൾ ടീമുകൾ വാഹനത്തിൽ സഞ്ചരിച്ച് നിരീക്ഷിക്കുന്നതിനു പുറമെ റോഡരികിൽ നിലയുറപ്പിച്ചും അത്യാധുനിക കാമറകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തുംവാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് മുന്നറിയിപ്പ് നൽകി.
നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ വാട്സ്ആപ് വഴി ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വിവരം കൈമാറുന്നവരുടെ സ്വകാര്യത സംരക്ഷിക്കും രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളിൽ വലിയൊരു ഭാഗത്തിനും കാരണമാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. അതിവേഗത്തിൽ ഗതാഗതം നടക്കുന്ന റോഡുകളിൽ ഒരു നിമിഷത്തെ അശ്രദ്ധ അപകടത്തിലേക്കു നയിക്കും.
വാട്സ്ആപ് ഉപയോഗം പ്രധാന വില്ലനാകുന്നതായി ഗതാഗത വകുപ്പിെൻറ വിലയിരുത്തലുണ്ട്. അശ്രദ്ധമായി വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് 20,880 നിയമലംഘനങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വർഷം ഇത്തരത്തിൽ 29,062 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് മുൻ വർഷത്തേക്കാൾ കുറവാണെങ്കിലും ഇത് കർഫ്യൂവും ലോക്ഡൗണും കാരണം ഗതാഗതം ഏറെ നാൾ നിലച്ചിരുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ