ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; കർശന നിയന്ത്രണങ്ങളുമായി കുവൈറ്റ്

കു​വൈ​ത്ത്​ സി​റ്റി: ഡ്രൈ​വി​ങ്ങി​​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന നടപടിയ്ക്കൊരുങ്ങി കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇത്തരക്കാരെ പിടികൂടുന്നതിനായി വിപുലമായ നടപടികൾ അധികൃതർ ആരംഭിച്ചു പ​ട്രോ​ൾ ടീ​മു​ക​ൾ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച്​ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ പു​റ​മെ റോ​ഡ​രി​കി​ൽ നി​ല​യു​റ​പ്പി​ച്ചും അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചും നി​രീ​ക്ഷ​ണം നടത്തുംവാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​താ​ഗ​ത വ​കു​പ്പ്​ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

നിയമ ലംഘനം ശ്ര​ദ്ധ​യി​ൽ​പെട്ടാൽ വാ​ട്​​സ്​​ആ​പ്​ വ​ഴി ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. വിവരം കൈമാറുന്നവരുടെ സ്വകാര്യത സംരക്ഷിക്കും രാ​ജ്യ​ത്ത്​ സം​ഭ​വി​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ വ​ലി​യൊ​രു ഭാ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്​ ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണ്. അ​തി​വേ​ഗ​ത്തി​ൽ ഗ​താ​ഗ​തം ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ൽ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ അ​പ​ക​ട​ത്തി​ലേ​ക്കു​ ന​യി​ക്കും.

വാ​ട്​​സ്​​ആ​പ് ഉ​പ​യോ​ഗം​ പ്ര​ധാ​ന വി​ല്ല​നാ​കു​ന്ന​താ​യി ഗ​താ​ഗ​ത വ​കു​പ്പി​െൻറ വി​ല​യി​രു​ത്ത​ലു​ണ്ട്. ​അ​​​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 20,880 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ 29,062 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​ത്​ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വാ​ണെ​ങ്കി​ലും ഇ​ത്​ ക​ർ​ഫ്യൂ​വും ലോ​ക്​​ഡൗ​ണും കാ​ര​ണം ഗ​താ​ഗ​തം ഏ​റെ നാ​ൾ നി​ല​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ

spot_img

Related Articles

Latest news