ഹാം സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച്‌ ചാലക്കുടിയിലെ മോക്ക് ഡ്രില്‍.

 

തൃശൂര്‍; ആറാട്ട് കടവില്‍ നടന്ന പ്രളയ ബാധിത മോക്ക് ഡ്രില്ലിലാണ് വിവരങ്ങള്‍ ദ്രുതഗതിയില്‍ കൈമാറുന്നതിന് ഹാംസ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. റവന്യു റേഡിയോ വയര്‍ലെസ് സംവിധാനവുമായി സംയോജിച്ചാണ് ഹാം ഉപയോഗിച്ച്‌ ആശയവിനിമയം നടത്തിയത്. പൊരിങ്ങല്‍കുത്ത്, ഷോളയാര്‍, ചാലക്കുടി താലൂക്ക് ഓഫീസ്, കലക്ടറേറ്റിലെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, ജില്ലയിലെ മറ്റു താലൂക്കുകള്‍ എന്നിവിടങ്ങളിലേക്ക് വളരെ പെട്ടന്ന് തന്നെ ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതും ഹാംസ് ഉപയോഗിച്ചത് കൊണ്ടാണ്.

പ്രളയം പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ആശയ വിനിമയം നഷ്ടപ്പെടില്ല എന്നതാണ് ഹാംമിന്‍്റെ പ്രത്യേകത. കൃത്യതയാര്‍ന്ന വിവരങ്ങള്‍ വളരെ വേഗം തന്നെ എത്ര ദൂരത്തില്‍ വേണമെങ്കിലും നല്‍കാന്‍ കഴിയും എന്നതും ഹാംമിന്‍്റെ പ്രത്യേകതയാണ്.

spot_img

Related Articles

Latest news