ഓ​ട്ടോക്കാരുടെ അഭിമാനമുയര്‍ത്തിയ നിസാറിന്​ ആദരം

കോഴിക്കോട്​: ഓ​ട്ടോറിക്ഷ യാത്രക്കിടെ അബോധാവസ്​ഥയിലായ സ്​ത്രീക്ക്​ വേണ്ട പരിചരണം നല്‍കിയ ഡ്രൈവര്‍ക്ക്​ ജനമൈത്രി പൊലീസി​‍ന്റെ ആദരം. മേലേ പാളയത്തുനിന്ന്​ ഫെബ്രുവരി ഒന്നിന്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ ഓട്ടം വിളിച്ച സാജിത എന്ന അധ്യാപിക യാത്രക്കിടെ ഓ​ട്ടോയില്‍ ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട്​ അവര്‍ കണ്ണുതുറന്നപ്പോള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്​. കൂട്ടിരിപ്പുകാരനായി ഒരു പരിചയവുമില്ലാത്ത ഓ​ട്ടോ ഡ്രൈവറുമുണ്ട്​.

ബോധംവന്ന അവരോട്​ ബന്ധുക്കളുടെ നമ്പര്‍ വാങ്ങി വിളിച്ചുവരുത്തുകയും ബന്ധുക്കളെത്തിയപ്പോള്‍ ഇവരുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ്​ സുരക്ഷിതമായി കൈമാറുകയും ചെയ്​താണ്​ ഓ​ട്ടോ ഡ്രൈവര്‍ മാതൃകയായത്​. ചേളന്നൂര്‍ കളംകൊള്ളിത്താഴം ഞാറക്കാട്ട്​ മീത്തല്‍ നിസാര്‍ ആയിരുന്നു ആ ഡ്രൈവര്‍. ഭാര്യ ഷംല, മക്കളായ ആയിശ സാറ, മുഹമ്മദ്​ നസുമുല്‍ ഹഖ്​ എന്നിവരടങ്ങിയതാണ്​ നിസാറി​‍ന്‍െറ കുടുംബം. നിസാര്‍ നാലു വര്‍ഷമായി സിറ്റിയില്‍ സ്​ഥിരമായി ഓ​ട്ടോ ഓടിക്കുകയാണ്​.

അസുഖം മാറിയശേഷം സാജിത നിസാറി​‍ന്‍െറ നമ്പര്‍ തേടിപ്പിടിച്ച്‌​ വിളിക്കുകയും ഉപഹാരം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു. എന്നാല്‍, അത്​ വാങ്ങാന്‍ നിസാര്‍ തയാറായില്ല. തുടര്‍ന്ന്​ അവര്‍ ടൗണ്‍ സ്​റ്റേഷനുമായി ബന്ധപ്പെടുകയും സി.ഐ എ. ഉമേഷ്​ നിസാറിനെ വിളിച്ച്‌​ ടൗണ്‍ സ്​റ്റേഷ​‍​‍ന്റെ ആദരം സ്വീകരിക്കണമെന്നും സാജിത ടീച്ചര്‍ക്ക്​ കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു. സ്​റ്റേഷ​‍​‍ന്റെ സ്​നേഹോപഹാരവും സര്‍ട്ടിഫിക്കറ്റും സി.ഐ ഉമേഷ്​ നിസാറിന്​ കൈമാറി. ചടങ്ങില്‍ നിസാറി​‍​‍ന്റെ നാട്ടിലെ ജനപ്രതിനിധി എം.കെ. രാജേന്ദ്രന്‍, ചേളന്നൂരിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ദയാനിധി, നിസാറി​‍​‍ന്റെ ജ്യേഷ്​ഠന്‍ ഹമീദ്​, ഓ​ട്ടോ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു സിറ്റി സെക്രട്ടറി ഹേമന്ത്​, സ്​റ്റേഷന്‍ എസ്​.ഐ വിജിത്ത്​, സാജിത എന്നിവര്‍ സംസാരിച്ചു.

spot_img

Related Articles

Latest news