ഇന്ത്യയില്‍ വാക്‌സിന്‍ അനുമതി തേടി മൊഡേണ; വില്‍പ്പനയ്‌ക്കൊരുങ്ങി സിപ്ല

ന്യൂദല്‍ഹി- യുഎസിലും യുറോപ്പിലും അനുമതിയുള്ള മൊഡേണ വാക്‌സിന് ഇന്ത്യയില്‍ അനുമതി തേടി കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യെ സമീപിച്ചു. മൊഡേണ വാക്‌സിന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്‍പ്പനയ്ക്കും അനുമതി തേടി മുംബൈ ആസ്ഥാനമായ മുന്‍നിര ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിപ്ലയും ഡി.സി.ജി.ഐയില്‍ അപേക്ഷ സമര്‍പ്പിച്ചു. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിച്ച വിദേശ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ പരീക്ഷണ ഇളവ് നല്‍കുന്ന പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് സിപ്ലയുടെ അപേക്ഷ. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ വിദേശ വാക്‌സിനുകള്‍ക്ക്, ആദ്യ 100 പേരില്‍ നടത്തിയ പരീക്ഷണ, സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അനുമതി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം.

 

 

 

ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ കോവാക്‌സിന്റെ ഭാഗമായി നിശ്ചിത എണ്ണം മൊഡേണ ഡോസുകള്‍ ഇന്ത്യയ്ക്ക് സംഭാവന നല്‍കുമെന്ന് യുഎസ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മൊഡേണ അറിയിച്ചു. കോവിഡ് പ്രതിരോധിക്കുന്നതില്‍ 90 ശതമാനം ഫലപ്രദമായ വാക്‌സിനാണ് മൊഡേണ. ഫൈസര്‍ വാക്‌സിനെ പോലെ മൊഡേണയും എംആര്‍എന്‍എ വാക്‌സിനാണ്. ഫൈസറിനും ഇന്ത്യയില്‍ വൈകാതെ അനുമതി ലഭിക്കുമെന്ന് കമ്പനി മേധാവി ഈയിടെ പറഞ്ഞിരുന്നു.

spot_img

Related Articles

Latest news