പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പരസ്പരം പഴിചാരി കേന്ദ്രവും പഞ്ചാബ് സർക്കാരും. വിഷയത്തിൽ പഞ്ചാബ് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകൾ പോലും റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.
ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ബ്ലൂ ബുക്ക് നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതും ഡി.ജി.പിയുടെ കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയിലെന്ന് സ്ഥാപിക്കാൻ നിരത്തുന്ന വാദങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ റിപ്പോർട്ട് അപൂർണമായി കാണേണ്ടിവരും. റിപ്പോർട്ട് സ്വീകരിക്കണമോ എന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
പഞ്ചാബ് സമർപ്പിച്ച റിപ്പോർട്ട് തള്ളാൻ തീരുമാനിച്ച കേന്ദ്രം ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയേക്കും.