പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; ആവേശമുയര്‍ത്തി റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി നേടിയശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് മേയര്‍ വി വി രാജേഷ് സ്വീകരിക്കാനെത്തിയിരുന്നില്ല.

തമ്പാനൂരില്‍ നാലു ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതില്‍ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളാണ്. തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്തില്‍ ബിജെപി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ട്വന്റി20 പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും.

spot_img

Related Articles

Latest news