മോഡി കര്‍ഷകരോട്‌ മാപ്പുപറയണം:സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തെറ്റ്‌ അംഗീകരിച്ച്‌‌ കര്‍ഷകരോട്‌ മാപ്പുപറയണമെന്നും മൂന്ന്‌ കാര്‍ഷിക നിയമവും പിന്‍വലിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

‘എന്തുകൊണ്ടാണ്‌ ശ്രീലങ്കയുടെയും നേപ്പാളിന്റെയുമൊക്കെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച്‌ മന്ത്രാലയം ദിവസവും പ്രസ്‌താവനകള്‍ നടത്തുന്നത്‌. ട്രംപ്‌ അനുകൂലികള്‍ വാഷിങ്‌ടണില്‍ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക്‌ ഇരച്ചുകയറിയതിനെക്കുറിച്ച്‌ എന്തിനാണ്‌ പ്രധാനമന്ത്രി പ്രതികരിച്ചത്.‌
ഏതെല്ലാം തരത്തില്‍ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും സമരകേന്ദ്രങ്ങളില്‍ കര്‍ഷകര്‍ വര്‍ധിക്കുകയാണ്‌. നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്നും യെച്ചൂരി’

ക്രിക്കറ്റ്‌ താരങ്ങളും സിനിമാ താരങ്ങളുമടക്കം ചില പ്രമുഖരെ സര്‍ക്കാരിന്‌ അനുകൂലമായി രംഗത്തിറക്കിയി രുന്നു.സ്വന്തം ഹാഷ്‌ടാഗില്‍ ട്വീറ്റ്‌ ചെയ്യാന്‍ കളിക്കാരെയും താരങ്ങളെയുമൊക്കെ നിര്‍ബന്ധിപ്പിക്കാന്‍ മോഡി സര്‍ക്കാരിന്‌ സമയമുണ്ട്‌. എന്നാല്‍, കര്‍ഷകരെ കേള്‍ക്കാന്‍ സമയമില്ല.

സര്‍ക്കാരിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധ നിലപാടും കാരണം ഇന്ത്യക്ക്‌ നഷ്ടമായ ആഗോള പ്രതിച്ഛായ താരങ്ങളുടെ ട്വീറ്റുകള്‍കൊണ്ട്‌ തിരിച്ചുപിടിക്കാനാകില്ലെന്ന്‌ ശശി തരൂര്‍ ട്വീറ്റ്‌ ചെയ്‌തു. പാശ്ചാത്യ താരങ്ങളുടെ ട്വീറ്റുകളോട്‌ പ്രതികരിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ സര്‍ക്കാര്‍ രംഗത്തിറക്കുന്നത്‌ നാണക്കേടാണെന്നും തരൂര്‍ പറഞ്ഞു.

spot_img

Related Articles

Latest news