ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സ സംവിധാനങ്ങൾ അപര്യാപത്മാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന ആവശ്യവുമായി വീണ്ടും നെറ്റിസൺസ്. മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിൽ രാജ്യത്തിന്റെ അവസ്ഥ അന്തർദേശീയ തലത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ദയനീയമായ ദുരവസ്ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മോദി രാജിവെക്കണമെന്നാണ് ട്വിറ്ററിൽ ആവശ്യമുയരുന്നത്.
ഒരാഴ്ച മുമ്പ് ട്രെൻഡിങ്ങായ ഹാഷ്ടാഗിന്റെ ചുവടുപിടിച്ച് ‘Resign_PM_Modi’ എന്ന ഹാഷ്ടാഗിൽ വീണ്ടും പ്രതിഷേധം കനക്കുകയാണ്. മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം ട്വീറ്റുകളുമായി ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു.