ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം. പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാർപാപ്പ പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യാ സന്ദർശനത്തെ വളരെ താൽപര്യത്തോടെ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു.