നോയിഡ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് മീഡിയ സ്ഥാപനത്തില്‍ ജോലിക്ക് ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.
ഭാരത് വര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം 18 മുതല്‍ 22 വരെയാണ് ഇയാള്‍ സീ മീഡിയാ ഗ്രൂപ്പിന്റെ സി.ഇ.ഒയുമായും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായും ബന്ധപ്പെട്ടത്.
ഒരാളുടെ സി.വി അയക്കുന്നുണ്ടെന്നും ജോലി നല്‍കണമമെന്നുമാണ് മോഡിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിജയപ്പെടുത്തിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നത്. അയച്ചത് ഇയാളുടെ തന്നെ സി.വി ആയിരുന്നുവെന്ന് നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് എസ് പറഞ്ഞു.
.