കണ്ണൂർ :സൈന്യത്തില്‍ ജോലി വാഗ്ദാനം നല്കി ഒരുലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കുഞ്ഞിമംഗലത്തെ 23കാരിയുടെ പരാതിയില്‍ പ്രദേശവാസിയും ഇടനിലക്കാരനുമായ ജിതേഷ്, ടെറിറ്റോറിയല്‍ സേനയില്‍ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച സഞ്ജയ്കുമാര്‍, ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ആള്‍മാറാട്ടം നടത്തിയ റീന എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2020 ജനുവരിയില്‍ പാലക്കാട്ടെ ലോഡ്ജില്‍ വച്ച് ഒരുലക്ഷം രൂപ ഇവര്‍ വാങ്ങിയയെന്നും ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
സേനയില്‍ ജോലി വാഗ്ദാനം നല്കി തട്ടിപ്പിനും ആള്‍മാറാട്ടം നടത്തി വിശ്വാസവഞ്ചന നടത്തിയതിനുമാണ് കേസ്.
Mediawings: