റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതായി സൗദി അറേബ്യ അറിയിച്ചു.
റിയാദിലെ തുമെർ, ഹോത സുതൈർ എന്നിവിടങ്ങളിൽ മാസപിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിലാണ് പെരുന്നാൾ ആഘോഷമെന്ന് ശാവാൽ നിരീക്ഷണ സമിതി അറിയിച്ചു. സുപ്രീം കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും.
അതേസമയം, ഒമാനില്‍ തിങ്കളാഴ്ച്ച ആയിരിക്കും ഈദുല്‍ ഫിത്വര്‍. ഇറാനിലും തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്വര്‍.
മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 6.30ന്. യുഎഇയിലെ അബൂദബിയില്‍ രാവിലെ 6.22നും അല്‍ ഐനില്‍ 6.23നും ദുബൈയില്‍ 6.20നും ഷാര്‍ജയില്‍ 6.19നും അജ്മാനില്‍ 6.19നും ഉമ്മുല്‍ ഖ്വെയ്‌നില്‍ 6.18നും റാസ് അല്‍ ഖൈമയില്‍ 6.17നും ഫുജൈറയില്‍ 6.15നും ഖോര്‍ഫക്കാനില്‍ 6.16നും പെരുന്നാള്‍ നമസ്‌കാരം നടക്കും.