മൂന്നാറിലെ താപനില മൈനസില്‍: മഞ്ഞുവീഴ്ച രൂക്ഷം

മൂന്നാര്: മൂന്നാര് ടൗണില് താപനില മൈനസ് രണ്ടിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ചൊവ്വാഴ്ച രാവിലെ മൂന്നാറില് രേഖപ്പെടുത്തിയത്.
രണ്ടാഴ്ച മുന്പ് കുണ്ടള, ദേവികുളം, ലാക്കാട്, തെന്മല, ചെണ്ടുവര എന്നിവിടങ്ങളില് താപനില മൈനസ് രണ്ടിലെത്തിയിരുന്നു. തോട്ടം മേഖലയിലും ചൊവ്വാഴ്ച അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്.
നല്ലതണ്ണി- പൂജ്യം, ലക്ഷ്മി- മൈനസ് ഒന്ന്, സെവന്മല- പൂജ്യം, സൈലന്റ് വാലി- മൈനസ് രണ്ട്, തെന്മല- മൈനസ് മൂന്ന്, മാട്ടുപ്പെട്ടി- രണ്ട്, ചെണ്ടുവര- രണ്ട് എന്നിങ്ങനെയായിരുന്നു താപനില.
താപനില പൂജ്യത്തിലും താഴ്ന്നതോടെ തോട്ടം മേഖലയിലും മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. മൂന്നാര് ടൗണില് താപനില മൈനസ് രണ്ടിലെത്തിയ ചൊവ്വാഴ്ച പാതയോരങ്ങളിലും മറ്റും പാര്ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളില് കട്ടിയില് മഞ്ഞ് വീണുകിടന്നു. തണുപ്പ് കൂടിയതിനെത്തുടര്ന്ന് വാഹനങ്ങളിലെ ഇന്ധനം കട്ടപിടിച്ചതുമൂലം വാഹനങ്ങള് സ്റ്റാര്ട്ട് ചെയ്യാന് കഴിയാത്ത അവസ്ഥയിലായിരുന്നു. ബുധനാഴ്ച ടൗണില് താപനില പൂജ്യമായിരുന്നു.
spot_img

Related Articles

Latest news