‘സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍’;പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

പുതുക്കിയ മദ്യ നയത്തിനും മന്ത്രിസഭയോഗം അംഗികാരം നല്‍കി. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയത്തില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ ബീവറേജസ് അനുവദിക്കും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി മേഖലയില്‍ മദ്യശാലകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഐടി മേഖലയില്‍ പബ്ബ് ഉള്‍പ്പെടെ ആരംഭിക്കുന്നത് സംബന്ധിച്ച്‌ നേരത്തെ തന്നെ സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഉതകുന്നതാണ് പുതുക്കിയ മദ്യ നയം. നേരത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മദ്യനയത്തില്‍ ഇല്ല.

spot_img

Related Articles

Latest news