ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്നു റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. 2023ലെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്.

193 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാന്‍ ജപ്പാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാന്റെ പാസ്‌പോര്‍ട്ട് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

2021 ലെ കണക്ക് പ്രകാരം ലോകത്താകെ 24 മില്യണ്‍ ജപ്പാനീസ് പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ മാത്രമാണുള്ളത്. അതായത് ജപ്പാനിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ട് സ്വന്തമായിട്ടുള്ളത്.

ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂരും സൗത്ത് കൊറിയയുമാണ്. മൂന്നാം സ്ഥാനം ജര്‍മ്മനിക്കും സ്‌പെയിനിനുമാണ്. നാലാം സ്ഥാനം ഫിന്‍ലാന്‍ഡും ഇറ്റലിയും ലക്‌സംബര്‍ഗും പങ്കിട്ടു. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഉള്ളത്.

ഏറ്റവും ആദ്യത്തെ 22 രാജ്യങ്ങളില്‍ അമേരിക്കയുമുണ്ട്. 186 ഇടങ്ങളിലേക്ക് വിസരഹിത യാത്ര ചെയ്യാന്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിന് കഴിയും. ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ 85-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ശ്രീലങ്ക, വിയറ്റ്‌നാം, ഈജിപ്ത് തുടങ്ങി 59 രാജ്യങ്ങളിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍ക്ക് സാധിക്കും.

ഏറ്റവും മോശം പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാനിലേതാണ്. ഇറാഖ്, സിറിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടേതും മോശം പാസ്‌പോര്‍ട്ടായാണ് കണക്കാക്കുന്നത്.

spot_img

Related Articles

Latest news