മോട്ടോർ തൊഴിലാളികൾക്ക് അടിയന്തിര ധനസഹായം നൽകണം: എസ്. ടി. യു.

കോഴിക്കോട്: രണ്ട് മാസക്കാലം ലോക്ക് ഡൗണിൽ കുരുങ്ങി തൊഴിലും കൂലിയുമില്ലാതെ പട്ടിണിയിലായ മോട്ടോർ തൊഴിലാളികൾ
ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ
സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു
എന്നാൽ
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങൾ
ആ പ്രതീക്ഷക്ക് വലിയ തോതിലുള്ള മങ്ങലേൽപിച്ചിരിക്കുകയാണ്

അനുവാദമുള്ള കാറ്റഗറിയിൽ പോലും ഓട്ടോ ടാക്സി സർവ്വീസുകൾ നടത്താൻ നിയന്ത്രണത്തിൻ്റെ ഭാഗമായി പോലീസ് അനുവദിക്കുന്നില്ല

തൊഴിലാളികളുടേ
ക്ഷേമത്തിന് വേണ്ടി തൊഴിലാളികളും ഉടമകളും നൽകിയ അംശാദായമായ അനേകം കോടികൾ ക്ഷേമനിധി ബോർഡിൽ കെട്ടിക്കിടക്കുന്ന അവസരത്തിലാണ് തൊഴിലാളികൾക്ക് മതിയായ ധനസഹായം നൽകാതെ ബോർഡ് മുഖം തിരിച്ച് നിൽക്കുന്നത്

രണ്ടാം കോവിഡ് വ്യാപനത്തിൽ ദുരിതത്തിലായ തൊഴിലാളികൾക്ക്
ആയിരം രുപ മാത്രം ധനസഹായം പ്രഖ്യാപിച്ച് കൈകഴുകിയ ബോർഡിൻ്റെ നിലപാടിൽ കോഴിക്കോട് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ എസ്. ടി. യു.പ്രവർത്തക സമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

യോഗം എസ്. ടി. യു. ജില്ലാ ജനറൽ സെക്രട്ടറി സി.ജാഫർ സക്കീർ ഉൽഘാടനം ചെയ്തു

ജൂലൈ പതിനഞ്ചിന് കേരളത്തിലെ എല്ലാ മോട്ടോർക്ഷേമനിധി ഓഫീസുകൾക്ക് മുന്നിലും
തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകുക,
ഒരു ലക്ഷം രൂപ വീതം പലിശ രഹിത വായ്പ നൽകുക,
ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക,
എന്നീ ആവശ്യങ്ങളുന്നയിച്ച് കോവിഡ് നിയന്ത്രണങ്ങളോടെ എസ്. ടി. യു. നടത്തുന്ന ധർണ്ണ സമരം വിജയിപ്പിക്കാൻ അദ്ധേഹം ആഹ്വാനം ചെയ്തു
ധർണ്ണാ സമരം എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി. യു.പോക്കർ സാഹിബ് ഉൽഘാടനം ചെയ്യുന്നതാണ്
2021 ലെ എസ്.ടി.യു.മെമ്പർഷിപ്പ് കാമ്പയിൻ വിജയിപ്പിക്കാനും തീരുമാനിച്ചു

എസ്.ടി.യു.മോട്ടോർ ജില്ലാ പ്രസിഡണ്ട് എൻ.കെ.സി. ബഷീർ അദ്ധ്യക്ഷത വഹിച്ചു
ഫെഡറേഷൻ ജനറൽ സെക്രട്ടറി യു.എ.ഗഫൂർ സ്വാഗതം പറഞ്ഞു

വി.ഷഫീഖ്, സിദ്ധീഖ് വൈദ്യരങ്ങാടി, സി.ടി.സുലൈമാൻ , വി.പി.അസ്സൈനാർ,
സി.വി.ഇസ്മായിൽ,
ഇബ്രാഹിം,
എം.പി.മുഹമ്മദ് ഷാഫി,
ടി.പി. റിയാസ്,
എം.എം.സിദ്ധീഖ്,
എൻ.പി.ഫൈസൽ,
പി.കെ.അഷ്റഫ് ,
മജീദ് അറക്കിലാട്,
വി.കെ. റമീസ്
എന്നിവർ പ്രസംഗിച്ചു
ഇ.ടി.പി.ഇബ്രാഹിം നന്ദി പറഞ്ഞു.

spot_img

Related Articles

Latest news