തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സർക്കാരിന് ആറാം തവണയും അദ്ദേഹത്തിന്റെ പേര് ശുപാർശ നല്‍കിയത്.ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.
നേരത്തെ, ഐബി റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം സമര്‍പ്പിച്ച ശിപാര്‍ശ നാല് പ്രാവശ്യം കേന്ദ്രം തള്ളിയിരുന്നു. അജിത് കുമാര്‍ ഡിജിപി സ്ഥാനകയറ്റത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ശുപാര്‍ശ. അജിത്കുമാറിന് ഇതുവരെ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആര്‍എസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. തുടർന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.
ഈ പശ്ചാതലത്തിലാണ് വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ലഭിച്ചത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് വിശിഷ്ട സേവാ മെഡല്‍. അതേസമയം, കേന്ദ്രത്തിന് ശിപാര്‍ശ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.