മൈക്രോ സോഫ്റ്റ് കോര്പറേഷന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പീച്ച് ടെക്നോളജി കമ്പനിയായ നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈയാഴ്ച തന്നെ കരാറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടേക്കും.
നുവാന്സിന്റെ ഒരു ഓഹരിക്ക് 56 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നതെന്ന് ഇടപാടുമായി ബന്ധമുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗിനോട് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് കമ്പനിയും മസാചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നുവാന്സും തമ്മിലെ ഇടപാട് ടെക്നോളജി രംഗത്ത് മൈക്രോസോഫ്റ്റിന്റെ കുതിപ്പിന്റെ വേഗം കൂട്ടും.
അതേസമയം ഇരു കമ്പനികളും തമ്മിലെ ചര്‍ച്ചകള്‍ എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടാമെന്ന നിലയിലുമാണ്. അതു കൊണ്ട് കരാറിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇരു കമ്പനികളുടെയും പ്രതിനിധികള്‍ റോയിറ്റേഴ്സിനോട് പ്രതികരിക്കുകയും ചെയ്തില്ല.