തിരൂരങ്ങാടി: മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന എം എസ് സി ജോഗ്രഫി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കേരളത്തിനും മലപ്പുറം ജില്ലക്കും അഭിമാനമായ തിരൂരങ്ങാടി വെള്ളിനക്കാട് സ്വദേശി അഭിഷാ പട്ടാളത്തിനെ തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ആദരിച്ചു. പട്ടാളത്തിൽ പുരുഷോത്തമന്റെയും ഷൈനി ആശാവർക്കറിന്റെയും മകളാണ് അഭിഷ. മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളിൽ നിന്നാണ് ഈ വിജയം കരസ്ഥമാക്കിയത്. മദ്രാസ് യൂണിവേഴ്സിറ്റി കോളേജിൽ എം എസ് സി 2023 – 2024 ബാച്ചിലെ വിദ്യാർത്ഥിനിയാണ്. രാഷ്ട്രപതിയാണ് വിജയികൾക്കുള്ള അവാർഡും ഫലകവും സമ്മാനിക്കുക.
വിദ്യാർത്ഥിനിക്കുള്ള അവാർഡ് തുകയും, ഫലകവും തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ചെയർമാൻ കെ ടി മൊയ്തീൻകുട്ടി വീട്ടിലെത്തി സമ്മാനിച്ചു. വിഎം ഹംസക്കോയ , സിറാജുദ്ദീൻ പൊറ്റയിൽ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ സന്നിഹിതരായി.