കുടുംബശ്രീ രുചിപ്പെരുമയുടെ വൈവിധ്യകാഴ്ചകളൊരുക്കി മക്കാനി മേളക്ക് മുക്കത്ത് തുടക്കം

 

മുക്കം: കുടുംബശ്രീ കൈപുണ്യത്തിൻ്റെ രുചിഭേദങ്ങളുമായി മക്കാനി മേളക്ക് മുക്കത്ത് തുടക്കമായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന വിപണനമേളയും കൊതിയൂറും വിഭവങ്ങളുമായി ഭക്ഷ്യമേളയും മക്കാനി മേളയുടെ ഭാഗമായി നടക്കും. ഈന്ത് പൊടി, കുവ്വപ്പൊടി, റാഗിപ്പൊടി, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കറിമസാലപ്പൊടികൾ, ഔഷധധാന്യങ്ങൾ, വിവിധ തരം പലഹാരങ്ങൾ, കരകൗശലവസ്തുക്കൾ, ചിരട്ട ഉൽപ്പന്നങ്ങൾ, ഡിറ്റർജെൻറ് ഉൽപ്പന്നങ്ങൾ എന്നിവ വിപണനമേളയിൽ ലഭിക്കും. നാടൻ ഈന്ത് ഉൽപ്പന്നങ്ങൾ, കപ്പബിരിയാണി, ദംബിരിയാണി, കണ്ണൂർ പലഹാരങ്ങൾ, വിവിധ തരം പായസങ്ങൾ, ജ്യൂസുകൾ എന്നിവ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്.


മേളയുടെ ഉദ്ഘാടനം തിരുവമ്പാടി എം എൽഎ ലിൻറ്റോ ജോസഫ് നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രജിത സിടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പിടി ബാബു ആദ്യവിൽപ്പന നിർവ്വഹിച്ചു. ജില്ലാമിഷൻ കോർഡിനേറ്റർ പി എം ഗിരീഷൻ മുഖ്യാതിഥിയായി. , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി കുഞ്ഞൻ, സത്യനാരായണൻ മാസ്റ്റർ, പ്രജിത പ്രജീപ് കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, വേണുകല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, യാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സൈറാബാനു സ്വാഗതവും മെമ്പർ സെക്രട്ടറി മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.തുടർന്ന് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കരകാട്ടം അരങ്ങേറി. ഇന്ന് രാത്രി ഏഴ് മണിക്ക് ക്യാമ്പസ് ചില്ലീസ് ഫെയിം സുബിൻലാൽ, അജിത് കൗർ
കൈരളി ഫെയിം അതുല്ല്യ
എന്നിവരെ അണിനിരക്കുന്ന ടോൺ ബാൻറ് കാലിക്കറ്റിന്റെ ഗാനമേള അരങ്ങേറും. മേള 31ന് സമാപിക്കും. ദിവസവും ഉച്ചക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

spot_img

Related Articles

Latest news