മുക്കം മക്കാനി മേള ഇന്ന് സമാപിക്കും.

മുക്കം: മലയോര നഗരത്തിന് ആഘോഷത്തിന്റെ അഞ്ച് ദിനരാത്രങ്ങൾ സമ്മാനിച്ച മക്കാനി മേളക്ക് ഇന്ന് തിരശീല വീഴും. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ് ഡിസംബർ 1 മുതൽ സംഘടിപ്പിക്കുന്ന രജതോത്സവ് ’22 ന്റെ ഭാഗമായാണ് 27 മുതൽ മക്കാനി മേള സംഘടിപ്പിച്ചത്. വ്യത്യസ്ഥങ്ങളായ കുടുംബശ്രീ ഉൽപന്നങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കിയ വിപണന മേളയും കുടുംബശ്രീയുടെ കൈപ്പുണ്യം അനുഭവിച്ചറിയാൻ ഭക്ഷ്യമേളയും മക്കാനി മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മേളക്ക് കൊഴുപ്പേകാൻ ദിവസവും രാത്രി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മേളയുടെ നാലാം ദിവസം കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി.
ഒരു മാസം നീണ്ടു നിന്ന രജതോത്സവ്’22 ൻറെ സമാപന സമ്മേളനം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സിഡിഎസ് വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. രാത്രി ഒൻപത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന നാടകം ‘വെളിച്ചത്തിലേക്ക് അരങ്ങേറും.

spot_img

Related Articles

Latest news