മുക്കം : മുക്കം റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാസാഹിത്യ മത്സരം കറുത്തപറമ്പ് ഹിദായത്തുൽ ഇസ്ലാം മദ്റസയും മുഅല്ലിം വിഭാഗത്തിൽ മുരിങ്ങംപുറായ് ഹയാത്തുൽ ഇസ്ലാം മദ്റസയും ജേതാക്കളായി. മുത്താലം മുഈനുൽ ഇസ്ലാം മദ്റസ രണ്ടും എം എം ഒ മദ്റസ മണാശ്ശേരി മൂന്നും സ്ഥാനങ്ങൾ നേടി. മുഅല്ലിം വിഭാഗത്തിൽ മുത്താലം മുഈനുൽ ഇസ്ലാം മദ്റസ രണ്ടും മലാംകുന്ന് ഹിദായത്തും ഇസ്ലാം മദ്റസ മൂന്നും സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ നെല്ലിക്കാപറമ്പ് ദാറുൽ ഹുദാ മദ്റസയും അലുംനി വിഭാഗത്തിൽ മുത്താലം മുഈനുൽ ഇസ്ലാം മദ്റസയും ഒന്നാം സ്ഥാനം നേടി. റഷ്ദാൻ കെ പി മുരിങ്ങംപുറായ്, മുഹമ്മദ് റയാൻ മലാംകുന്ന്, മുഹമ്മദ് ഷഹൽ മലാംകുന്ന് ( കിഡ്ഡീസ് ) മുഹമ്മദ് അമീൻ ആനയാംകുന്ന് കൗൺ, ഹാഷിർ റസാഖ് കറുത്തപറമ്പ്, മുഹമ്മദ് ജാസിബ്ഖാൻ കുമാരനല്ലൂർ ( സബ് ജൂനിയർ ) അലി ഹസ്സൻ എൻ മുത്താലം (ജൂനിയർ) മുഹമ്മദ് മിദ്ലാജ് കറുത്തപറമ്പ് (സീനിയർ) ജസൽ മുഹമ്മദ് കെ കാരമൂല (സൂപ്പർ സീനിയർ) ഷഹാൻ ശിഹാബ് എ മുത്താലം (അലുംനി ) നൗഫൽ ഫൈസി മുത്താലം, ഹാസിഫ് അസ്ലമി മലാംകുന്ന് (മുഅല്ലിം ) കലാപ്രതിഭ പട്ടവും സജ ഫാത്തിമ ഇ കെ മലാംകുന്ന്, നിഹ മാജിദ ആനയാംകുന്ന്, റഷ ഫാത്തിമ ആനയാംകുന്ന് (സബ് ജൂനിയർ ഗേൾസ് ) റിദ റഷീദ്. വല്ലത്തായ്പ്പാറ, ഫെല്ല സൈൻ ടി എം ചോണാട്, ഫാത്തിമ റജ മുരിങ്ങംപുറായ് (ജൂനിയർ ഗേൾസ് ) ഫാത്തിമ സനിയ്യ ചോണാട് (സീനിയർ ഗേൾസ് ) കലാ തിലകം പട്ടവും ചൂടി. ജനറൽ വിഭാഗം ബുർദ്ദയിൽ ദാറുൽ ഹുദാ നെല്ലിക്കാപറമ്പ്, മൗലിദ് പാരായണം മുഈനിൽ ഇസ്ലാം മുത്താലം, ദഫ് മുട്ട് സുബുലുൽ ഹുദാ കാരമൂല, അറബിക് ഗ്രൂപ്പ് സോംഗ് മുഈനുൽ ഇസ്ലാം മുത്താലം ഒന്നാമതെത്തി. ജനറൽ ഗേൾസ് മാഗസിൻ നിർമ്മാണത്തിൽ മുക്കം മുസ്ലിം യതീംഖാന, നൂറുൽ ഹുദാ ആനയാംകുന്ന് ടൗൺ, സ്വിറാത്തുൽ മുസ്തഖീം വല്ലത്തായ്പ്പാറ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു.
നെല്ലിക്കാപറമ്പ് ദാറുൽ ഹുദാ മദ്റസയിൽ നടന്ന മുസാബഖാ മത്സരം സമസ്ത സെക്രട്ടറി ഉസ്താദ് ഉമ്മർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് സിദ്ധീഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് ബാപ്പു മുസ്ലിയാർ അധ്യക്ഷനായി. നസീറുദ്ധീൻ ഫൈസി, അംജദ് ഖാൻ റശീദി, അബ്ദുല്ലാഹ് അസ്ലമി, അബ്ദുല്ലാഹ് ഹാജി, മജീദ് മാസ്റ്റർ, സുബൈർ നെല്ലിക്കാപറമ്പ്, അസീസ് പി പി , ബീരാൻ ഹാജി, അബ്ദുറഹിമാൻ പുതിയോട്ടിൽ, കുഞ്ഞാരായിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇബ്രാഹീം മുസ്ലിയാർ, അബ്ദുൽ ഗഫൂർ മുസ്ലിയാർ, മുഹമ്മദ് അസ്ലമി ഹൈത്തമി, ശംസുദ്ധീൻ ഫൈസി, സുധീർഖാൻ ഫൈസി, ഷഹീർ ദാരിമി, സിദീഖ് ഫൈസി, മൻസൂർ ബാഖവി, ഫാഇസ് ദാരിമി, യൂസുഫ് ബാഖവി, സ്വാദിഖ് ഫൈസി, അബ്ദുറഹിമാൻ മുസ്ലിയാർ, റാഷിദ് യമാനി, മുഹമ്മദ് ഫൈസി, മജീദ് മുസ്ലിയാർ, യൂസുഫ് ഫൈസി, ജാസിർ ഫൈസി,നാസർ മൗലവി മൈത്ര, നിസാർ ഹസനി,അഹമ്മദ് കുട്ടി പി. ശിഹാബ്, അലി, ഖാസിം, ഷരീജ്, ആബിദ് സംബന്ധിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടി അലി അക്ബർ മുക്കം ഓവറോൾ ട്രോഫി വിതരണം. ചെയ്തു ഹുസൈൻ യമാനി സ്വഗതവും മുഹമ്മദ് ഹൈത്തമി നന്ദിയും പറഞ്ഞു.