വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു
തിരുവനന്തപുരം: കേരളത്തിനാവശ്യമായ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വയം പരിഹാസ്യനാകുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വാക്‌സിന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിനു നല്‍കാന്‍ നടപടി സ്വീകരിക്കണം.
ആ കടമ കൃത്യമായി നിര്‍വഹിച്ചശേഷം വിമര്‍ശനമുന്നയിച്ചാല്‍ അന്തസുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേല്‍ കുതിര കയറുന്ന മുരളീധരന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.