മുംബൈ ബോട്ട് അപകടം: മലയാളി കുടുംബം സുരക്ഷിതര്‍, ആറുവയസുകാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്.ഉറാനിലെ ജെഎൻപിടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിള്‍ മാത്യു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ മലയാളികളുമണ്ടെന്നറിഞ്ഞത്. ഇതോടെ പോലീസും മുംബൈയിലെ മലയാളി സമാജവും ചേർന്നാണ് ഏബളിന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു.

ബുധനാഴ്ച വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂർണമായും മുങ്ങി. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേർ മരിച്ചു. കാണാതായവർക്കായി തെരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. യാത്രബോട്ടില്‍ എത്രപേരുണ്ടായിരുന്നെന്ന വിവരം ലഭിക്കാത്തതിനാല്‍ അപകടവരുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല.

spot_img

Related Articles

Latest news