മുംബൈയിൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

ഭീകരാക്രമണ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ അതീവ ജാഗ്രതയിൽ മുംബൈ നഗരം. പുതുവത്സര തലേന്ന് നഗരത്തിൽ ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. അവധിയിൽ ഉള്ള ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിച്ച് പൊലീസ് സുരക്ഷാ ശക്തമാക്കി.

വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്ക് വേണ്ടി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും.

നേരത്തെ ലുധിയാന കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഖലിസ്ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് പുതുവത്സരത്തിന് മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

spot_img

Related Articles

Latest news