മുംബൈ: മുംബൈയിൽ കപ്പലിൽ പാർട്ടി നടത്തവെ മയക്കുമരുന്ന് വിരുദ്ധ ഏജൻസി നടത്തിയ റെയ്ഡിൽ നിരവധി പേരെ അറസ്റ്റു ചെയ്തു. ഇവരെ ഞായറാഴ്ച മുംബൈയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു.
കപ്പലിൽനിന്നും നിരോധിത വസ്തുകൾ എൻസിബി പിടിച്ചെടുത്തു. കപ്പൽ മുംബൈയിൽനിന്ന് ഉൾകടലിൽ പോയതിന് ശേഷമാണ് പാർട്ടി ആരംഭിച്ചത്.