മുംബൈ കോൺസുലേറ്റിൽ സൗദി വിസ സ്റ്റാമ്പിങ്ങ് മാർച്ച് 15 മുതൽ

സൗദി അറേബ്യയിലേക്കുള്ള എല്ലാ വിസകളുടെയും സ്റ്റാമ്പിങ്ങ് മാർച്ച് 15 മുതൽ മുംബൈ കോൺസുലേറ്റിൽ പുനരാരംഭിക്കുമെന്ന് ആക്ടിങ് കോൺസൽ ജനറൽ മജീദ് ഫഹദ് അൽ ദോസരി അറിയിച്ചു. സൗദിയിലേക്കു വരാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

1 . വിസ അടിച്ചത് കൊണ്ട് മാത്രം സൗദിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ലഭ്യമാകണമെന്നില്ല. നിലവിലുള്ള യാത്രാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും സൗദിയിലേക്കുള്ള പ്രവേശനം.

2 . പോകാൻ ഉദ്ദേശിക്കുന്ന എല്ലാവരും യാത്രാ മാനദണ്ഡങ്ങൾ പാലിച്ചുകൊള്ളാമെന്ന സത്യവാങ്മൂലം രേഖാമൂലം അറിയിച്ചിരിക്കണം. സൗദിയിലേക്ക് പോകാൻ സാധ്യമാകുന്ന രാജ്യങ്ങളിൽ 15 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞുകൊള്ളാമെന്ന ഉറപ്പും ഉണ്ടായിരിക്കണം. ഏതെങ്കിലും കാരണവശാൽ യാത്രക്ക് തടസ്സം നേരിടുകയാണെങ്കിൽ സൗദി കോൺസുലേറ്റ് യാതൊരു വിധത്തിലും ഉത്തരവാദി ആയിരിക്കില്ല.

3 . ആരോഗ്യ പ്രവർത്തകർക്കും ആശ്രിതർക്കും മുകളിൽ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നില്ല. മുൻകാലങ്ങളിൽ തുടർന്ന് വരുന്ന രീതിയിൽ തന്നെ വിസ നടപടികൾ പൂർത്തിയാക്കാവുന്നതാണ് .

ഓരോ ട്രാവൽ ഏജന്റുമാരും കോൺസുലേറ്റ് അവർക്ക് അനുവദിച്ച യാത്രികരുടെ എണ്ണവും രേഖകൾ സമർപ്പിക്കേണ്ട ദിവസവും കൃത്യമായി പാലിക്കേണ്ടതാനിന്നും ണെന്നും അവരുടെ ലൈസൻസ് കാലാവധി ഉള്ളതാണെന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റിൽ എത്തുന്ന ഏജന്റുമാർ മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും മറ്റുമുള്ള കൃത്യമായ കോവിഡ് മാന ദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

സൗദിയിലേക്ക് വരാനായി കാത്തിരിക്കുന്ന യാത്രികർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.

spot_img

Related Articles

Latest news