അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ

ബൂദബി: അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ആശങ്കയേറി. വര്‍ധിച്ചുവരുന്ന വാടക തുച്ഛമായ ശമ്ബളം വാങ്ങി ജോലി ചെയ്യുന്ന ബാച്ചിലേഴ്‌സിനും കുടുംബങ്ങള്‍ക്കുമെല്ലാം വലിയ ബാധ്യതയാണ്.

ഇതിനാല്‍ തന്നെ വലിയ സൗകര്യങ്ങളൊന്നുമില്ലെങ്കിലും തല ചായ്ക്കാന്‍ കിട്ടുന്ന ഇടങ്ങളില്‍ വാടക കുറവുള്ളത് തിരഞ്ഞെടുക്കുക എന്നതാണ് പ്രവാസികളുടെ രീതി. ജീവിതച്ചെലവില്‍നിന്ന് രക്ഷ നേടാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് താമസം കുറഞ്ഞ വാടകക്കു ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഒരു ഫ്ലാറ്റില്‍ രണ്ടോ അധികമോ കുടുംബങ്ങള്‍ താമസിക്കുന്നത് കുറഞ്ഞ വരുമാനക്കാര്‍ക്കിടയില്‍ സാധാരണമാണ്. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ച്‌ലേഴ്‌സ് താമസിക്കുന്നതും കെട്ടിടത്തിന്‍റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതും കുറ്റകരമാണ്. കുടുംബങ്ങള്‍ക്കുള്ള താമസസ്ഥലം ബാച്ച്‌ലേഴ്‌സിനു നല്‍കുന്നതും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങള്‍ക്ക് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് പിഴതാമസക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.

spot_img

Related Articles

Latest news