തിരുവനന്തപുരം: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വീടുകളില്‍ വളര്‍ത്താവുന്ന നായ്ക്കളുടെ എണ്ണം രണ്ടാക്കി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി.കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2022ല്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് രണ്ടില്‍ നിന്ന് അഞ്ച് ആക്കി നായ്ക്കളുടെ എണ്ണം ഉയര്‍ത്തിയത്. എന്നാല്‍ അടുത്തിടെ നടന്ന കൗണ്‍സിലില്‍ ഭേദഗതി അംഗീകാരത്തിന് വന്നപ്പോള്‍ വീട്ടില്‍ വളര്‍ത്താവുന്ന പരമാവധി നായ്ക്കളുടെ എണ്ണം രണ്ടായി നിജപ്പെടുത്തുകയായിരുന്നു. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണം എന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം ഒപ്പം വര്‍ഷം തോറും പ്രത്യേക ഫീസും നല്‍കണം രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ അധിക നായ്ക്കും നിശ്ചിത നിരക്കില്‍ പ്രത്യേക ലെെസന്‍സ് എടുക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പുതിയ സംവിധാനത്തിലൂടെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ഫീസില്‍ നിന്നും കൂടുതല്‍ വരുമാനം നേടാനും കഴിയുമെന്നാണ് നഗരസഭ പറയുന്നത്.