പാലക്കാട്: അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തില്‍ ആറുപേർ കസ്റ്റഡിയില്‍. മോഷണ കുറ്റമാരോപിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ നാട്ടുകാർ മർദിച്ചത്.
തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപാണെന്നും പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്നും പോലീസ് പറഞ്ഞു.
ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

