തൃശ്ശൂർ: മകൻ അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. തൃശ്ശൂർ കൂട്ടാലയിൽ ആണ് സംഭവം. 80 വയസ്സുള്ള സുന്ദരൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകൻ സുമേഷിനെ പുത്തൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
,
സുമേഷ് താമസിച്ചിരുന്നത് പുത്തൂര്‍ എന്ന സ്ഥലത്താണ്. രാവിലെ സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്ത് പോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നത്. സുന്ദരൻ്റെ മകളുടെ മക്കൾ ഇതേ വീട്ടിലായിരുന്നു താമസം. അവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് വന്നപ്പോൾ മുത്തശ്ശനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ ബ്ലഡ് കണ്ടെങ്കിലും ചായ വീണതാണെന്ന് കരുതി. വൈകിട്ട് 5 മണിയോടെ തെരച്ചിൽ ആരംഭിച്ചു. തൊട്ടടുത്ത കാട് പിടിച്ച പറമ്പിൽ മൃതദേഹം വലിച്ച പാട് കണ്ട് അന്വേഷിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. പുത്തൂരിലെ ബന്ധുവിന്റെ വീടിന് പുറകിലെ പറമ്പിൽ നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോൾ സുമേഷ് മദ്യലഹരിയിലായിരുന്നു.