മുസാഫഹത് ആൽബം പ്രകാശനം ചെയ്തു

റിയാദ്: പിന്നണി ഗായിക സ്റ്റാർ സിംഗർ സോണിയ ആമോദ് മുഖ്യമായി പാടിയ ‘മുസാഫഹത്’ മാപ്പിളപ്പാട്ട് ആൽബം പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ് റിയാദിൽ പ്രകാശനം ചെയ്തു. സുലൈ അൽ അഖിയാൻ ഇസ്തിറാഹയിൽ ഫ്രണ്ട്സ് റിയാദ് സംഘടിപ്പിച്ച പെരുനാൾ നിലാവ് 2023 പരിപാടിയിലായിരുന്നു പ്രകാശനം.

സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളിയുടെ രചനയിൽ ഗായകൻ കുഞ്ഞി മുഹമ്മദാണ് സംഗീതം ചിട്ടപ്പെടുത്തിയത്. ഫാസിൽ ഇബ്രാഹിം സംവിധാനം ചെയ്ത മുസാഫഹത്തിൽ സിവിൻ സൈമൺ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. സോണിയയ്ക്ക് പുറമെ റിയാദിലെ ഗായകനായ നൗഫലും ഗാനം ആലപിച്ചിട്ടുണ്ട്.
സക്കീർ ഹുസൈൻ. ഐ. കരുനാഗപ്പള്ളി, നൗഫൽ, ഷാജഹാൻ മൈനാഗപ്പള്ളി, സാറ ഫഹദ്, റഫീഖ് പെരിന്തൽമണ്ണ, ബാബു പി ഹുസൈൻ, യൂനുസ് പടുങ്ങൽ, സിയാദ് വർക്കല, ജോർജ് തൃശൂർ, ഷാനു മാവേലിക്കര, ജോജു തൃശൂർ, ബ്ലസ്സൻ തൃശൂർ, ജോസ് തൃശൂർ, ബാബു പൊറ്റക്കാട്ട്, കുമാർ ആലപ്പുഴ, ശിഹാബ് ഷാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

spot_img

Related Articles

Latest news