മുസ്ലിം ലീഗ് 25 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം. ഷാജി,എം.കെ. മുനീറിന് സീറ്റില്ല

മലപ്പുറം:
നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി മുസ്ലിം ലീഗ് 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകാത്തതാണ് ശ്രദ്ധേയമായത്. മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജിയാണ് സ്ഥാനാർത്ഥി.
കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തഹലിയയും മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജൻ, കുന്നമംഗലത്ത് റസാക്ക് മാസ്റ്റർ, മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ള എന്നിവർ സ്ഥാനാർത്ഥികളാണ്. തിരുവമ്പാടി മണ്ഡലത്തിൽ സി.കെ. കാസിം വീണ്ടും മത്സരിക്കുമ്പോൾ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും രംഗത്തിറങ്ങും.
കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരിയിൽ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ സ്ഥാനാർത്ഥികളാണ്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.

സ്ഥാനാർഥികളുടെ പട്ടിക:
മഞ്ചേശ്വരം – എ കെ എം അഷറഫ്
കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
അഴിക്കോട് – കരീം ചേലേരി
കൂത്തുപറമ്പ് – ജയന്തി രാജൻ
കുറ്റിയാടി – പാറക്കൽ അബ്ദുള്ള
പേരാമ്പ്ര – ഫാത്തിമ തഹലിയ
തിരുവമ്പാടി – കാസിം കൂടരഞ്ഞി
കൊടുവള്ളി – പി കെ ഫിറോസ്
കുന്നമംഗലം – റസാക്ക് മാസ്റ്റർ
കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
വള്ളിക്കുന്ന് – ടി വി ഇബ്രാഹിം
കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
മഞ്ചേരി – അഡ്വ. റഹ്മത്തുള്ള
ഏറനാട് – പി കെ ബഷീർ
മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
മങ്കട – മഞ്ഞളാംകുഴി അലി
പെരിന്തൽമണ്ണ – നജീബ് കാന്തപുരം
വേങ്ങര – കെ എം ഷാജി
കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ – കുറുക്കോളി മൊയ്തീൻ
താനൂർ – പി കെ നവാസ്
തിരൂരങ്ങാടി – പി എം എ സമീർ
മണ്ണാർക്കാട് – എൻ ഷംസുദ്ദീൻ
ഗുരുവായൂർ – സി എച്ച് റഷീദ്
കളമശ്ശേരി – അഡ്വ. വി ഇ അബ്ദുൽ ഗഫൂർ

spot_img

Related Articles

Latest news