മുസ്ലീലീഗ് വയനാട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി.എ കരീം (72) നിര്യാതനായി. .ഹൃദയ സ്തംഭനത്തെ തുടർന്ന് മൈസൂരിലായിരുന്നു അന്ത്യം. മുമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു മേപ്പാടി -മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, എസ്.ടി.യു. സംസ്ഥാന വൈസ് പ്രെസിഡന്റുമാണ് .